ജനാബത് കുളിക്കുമ്പോഴും മൂത്രം ഒഴിച്ച് വൃത്തിയാക്കുമ്പോഴും ലിംഗദ്വാരത്തിനകത്തേക്ക് വെള്ളം എത്തേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ നോമ്പ് ബാതിലാവുകയില്ലേ?

ചോദ്യകർത്താവ്

അഹ്മദ് ജാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍ ലിംഗദ്വാരത്തിനകത്തേക്ക് വെള്ളം എത്തിക്കേണ്ടതില്ല. സാധാരണ ഗതിയില്‍ പുറത്തേക്ക് വെളിവാകുന്ന ഭാഗമാണ് കഴുകേണ്ടത്. പിന്‍ദ്വാരം വൃത്തിയാക്കുമ്പോള്‍, സാധാരണ വിസര്‍ജ്ജനത്തിനായി ഇരിക്കുന്ന സമയത്ത് വെളിവാകുന്ന ഭാഗം വൃത്തിയാക്കലാണ് നിര്‍ബന്ധം. ആ ഭാഗങ്ങളില്‍ വെള്ളമെത്തുന്നതിലൂടെ നോമ്പ് മുറിയകയുമില്ല. നിസ്കാരങ്ങള്‍ കൃത്യസമയത്തും മനസ്സാന്നിധ്യത്തോടെയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter