ഈയ്യിടെ ഫേസ്ബൂകിലും മറ്റും "നിന്ന് കൊണ്ട് നിങ്ങൾ വെള്ളം കുടിക്കരുത്, അങ്ങിനെ ചെയ്താൽ മരുന്നില്ലാത്ത അസുഖം കൊണ്ട് അല്ലാഹു പരീക്ഷിക്കും" എന്ന ഹദീസ് കാണുന്നുണ്ട്. ഇതൊരു സ്വഹീഹായ ഹദീസ് ആണോ?

ചോദ്യകർത്താവ്

അബ്ദുല്‍ കബീര്‍, മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തിന്നുകയും കുടിക്കുകയും ചെയ്യേണ്ടത് ഇരുന്ന് തന്നെയാണ്. നിന്ന് കുടിക്കല്‍ ഖിലാഫുല്‍ ഔലാ (ഉത്തമത്തിന് വിരുദ്ദം) ആണെന്ന് വിവിധ ഹദീസുകളെ അടിസ്ഥാനമാക്കി പണ്ഡിതര്‍ സമര്‍ത്ഥിച്ചതായി കാണാം. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞപോലെ പലരും പലപ്പോഴായി ഈ വാക്യം ഉദ്ദരിക്കാറുണ്ട്. എന്നാല്‍ അത്തരം ഒരു ഹദീസ് ഉള്ളതായി ഗ്രന്ഥങ്ങളിലെവിടെയും കാണുന്നില്ല. ആ ഹദീസ് കല്‍പിതമാണെന്നാണ് പണ്ഡിതരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ആയതിനാല്‍ അത് ഉദ്ദരിക്കുന്നതോ ഹദീസ് ആയി പ്രചരിപ്പിക്കുന്നതോ ഒട്ടും ശരിയല്ല. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter