സ്ത്രീകള്‍ക്ക് ഹൈള് ഉള്ളപ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഇബാദതുകള്‍ എതൊക്കെയാണ്? വെള്ളിയാഴ്ച ദിവസം അല്‍ കഹ്ഫും , സലാത്തും പുരുഷന്മാര്‍ക്ക്‌ മാത്രമാണോ സുന്നത്ത്‌?

ചോദ്യകർത്താവ്

ബതൂല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, സുജൂദ്, ത്വവാഫ്, ഇഅ്തികാഫ് എന്നിവ മാത്രമാണ് ഹൈള് കൊണ്ട് നിഷിദ്ധമാവുന്ന ആരാധനകള്‍. അതല്ലാത്ത, മറ്റു ദിക്റുകള്‍, സ്വലാത് പോലോത്തവ ചൊല്ലുന്നതുമെല്ലാം അനുവദനീയം തന്നെയാണ്. വെള്ളിയാഴ്ച ദിവസം സൂറതുല്‍കഹ്ഫ്, സ്വലാത് എന്നിവ ചൊല്ലുന്നത് എല്ലാവര്‍ക്കും പുണ്യമുള്ള കാര്യം തന്നെയാണ്. ജുമുഅക്ക് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും അത് സുന്നത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter