നിന്ന് മൂത്രം ഒഴിക്കുന്നതിന്‍റെ വിധി എന്താണ്? ഗള്‍ഫ്‌ പോലോത്ത രാജ്യങ്ങളില്‍ ഓഫീസുകളില്‍ ഇരുന്നു മൂത്രം ഒഴിക്കാന്‍ സൌകര്യം ഇല്ലെങ്കില്‍ എന്ത് ചെയ്യും?

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മലമൂത്രവിസര്‍ജ്ജനസമയത്ത് ഇടത്തേകാലില്‍ ശരീരഭാരം വരുന്നവിധം ഇരിക്കലാണ് സുന്നത്. എന്നാല്‍ ആവശ്യസമയങ്ങളില്‍, ശരീരത്തിലോ വസ്ത്രത്തിലോ നജസ് ആവില്ലെന്ന് ഉറപ്പ് വരുത്താനായാല്‍, നിന്ന് കൊണ്ടും മൂത്രമൊഴിക്കാവുന്നതാണ്. പ്രവാചകര്‍ (സ) തന്നെ, ഇങ്ങനെ നിന്ന് മൂത്രമൊഴിച്ചതായി ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter