ഒന്നോ രണ്ടോ കോടിയുടെ വീട് എടുത്ത് കടമാണെന്ന് പറയുന്നവരുടെ സകാതിനെ കുറിച്ച് വിവരിക്കാമോ?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍ വടക്കേപാറമ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മിതത്വം എല്ലാ കാര്യത്തിലും പാലിക്കേണ്ടതാണ്. അതേസമയം, ഓരോരുത്തര്‍ക്കും അവര്‍ക്ക് അനുയോജ്യമായ വിധമുള്ള വീട് നിര്‍മ്മിക്കാവുന്നതുമാണ്. ചോദ്യത്തില്‍ ഉദ്ദേശിച്ചത്, അയാള്‍ സകാത് കൊടുക്കേണ്ടതല്ലേ എന്നാണെങ്കില്‍, വീടുണ്ടാക്കാനായി ചെലവഴിച്ച തുകക്ക് സകാത് നല്‍കേണ്ടതില്ല എന്നതാണ് വിധി. വലിയ വീട് വെച്ച് കടം വന്ന ആള്‍ക്ക് സകാത് വാങ്ങാമോ എന്നതാണ് ഉദ്ദേശിച്ചതെങ്കില്‍, അയാളുടെ വീട് അയാളുടെ അവസ്ഥക്ക് അനുയോജ്യമായത് മാത്രമാണെങ്കില്‍ സകാത് വാങ്ങാമെന്നും അയാളുടെ അവസ്ഥക്ക് അപ്പുറത്താണെങ്കില്‍, സകാത് സ്വീകരിക്കാന്‍ അയാള്‍ക്ക് അവകാശമില്ലെന്നതുമാണ് വിധി. ആ വീട് വിറ്റ് അനുയോജ്യമായ വീട് വാങ്ങുകയോ വെക്കുകയോ ചെയ്ത് ബാക്കികൊണ്ട് കടം വീട്ടേണ്ടതാണ്. എന്നിട്ടും തീരാത്ത കടമുണ്ടെങ്കില്‍ അയാള്‍ക്ക് സകാത് വാങ്ങാവുന്നതുമാണ്. അനുവദനീയമായ മാര്‍ഗത്തില്‍ വന്നുപെട്ട കടം ഉള്ളവന് മാത്രമേ കടക്കാരന്‍ എന്ന നിലയില്‍ സകാത് നല്‍കാവൂ എന്ന് പറയേണ്ടതില്ലല്ലോ.
കാര്യങ്ങളില്‍ മിതത്വം പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter