ഒഴിവുവേളകളെ സംബന്ധിച്ച് ചോദിക്കപെടും എന്നു പറയയുന്നുണ്ടല്ലോ. അല്ലാഹുവിന്‍റെ പ്രവാചകര്‍ ഒഴിവ് വേളകള്‍ എങ്ങനെയാണ്‌ ഉപയോഗിച്ചിരുന്നത്?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒഴിവുവേളകളെകുറിച്ച് മാത്രമല്ല, ആയുസ്സിലെ ഓരോ നിമിഷത്തെകുറിച്ചും ചോദിക്കപ്പെടുമെന്ന് ഹദീസുകളില്‍ കാണാം. മൂന്ന് കാര്യങ്ങളെകുറിച്ച് ചോദിക്കപ്പെടുന്നത് വരെ ഒരു അടിമയുടെയും പാദങ്ങള്‍ (മഹ്ശറയില്‍നിന്ന്) നീങ്ങുകയില്ലെന്ന് ഹദീസുകളില്‍ കാണാം, അതില്‍ ഒരു കാര്യം അവന്‍റെ ആയുസ്സിനെ കുറിച്ചാണ്, അതെങ്ങനെയാണ് ചെലവഴിക്കപ്പെട്ടതെന്ന്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒഴിവുസമയം എന്ന ഒന്നില്ലെന്നതാണ് സത്യം. അതുകൊണ്ട് താങ്കള്‍ ഒഴിവായാല്‍ അധ്വാനിക്കുക എന്ന് അലംനശ്റഹ് സൂറതിലെ ഏഴാം സൂക്തത്തില്‍ അല്ലാഹു പറയുന്നതായി കാണാം. ഒരു പ്രവര്‍ത്തനം കഴിഞ്ഞാല്‍ അടുത്ത പ്രവര്‍ത്തനം തുടങ്ങാനുള്ള കല്‍പനയാണ് ഇതിലടങ്ങയിരിക്കുന്നതെന്ന് വ്യാഖ്യാതാക്കള്‍ ഇവിടെ പറഞ്ഞതായി കാണാം. അതോടൊപ്പം വിശ്വാസിയുടെ ഓരോ നിമിഷവും ആരാധനയാണ്. ഒഴിവുസമയമെന്ന് പറഞ്ഞ് വീട്ടിലിരിക്കുന്ന വേളയില്‍ ഭാര്യയെ വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്നതും കുട്ടികളോടൊത്ത് കളിതമാശകളില്‍ ഏര്‍പ്പെടുന്നതുമെല്ലാം ആരാധനകള്‍ തന്നെ. പ്രവാചകര്‍ (സ) അങ്ങനെയെല്ലാം ചെയ്തിരുന്നതായി ഹദീസുകളില്‍ കാണാം. ഉദ്ദേശ്യം നല്ലതാവുമ്പോള്‍ അവയെല്ലാം ആരാധനകളായി ഗണിക്കപ്പെടുന്നതും പ്രതിഫലം ലഭിക്കുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter