മദ്യപാനം ഹറാം ആയിരിക്കെ, അത് അറിഞ്ഞുകൊണ്ട് ചെയുന്നവന്‍റെ വിധി എന്താണ്? മദ്യപാനം നിര്‍ത്താനുള്ള വഴി എന്താണ്? മദ്യപിച്ചാല്‍ അമലുകള്‍ സ്വീകരിക്കപ്പെടുമോ?

ചോദ്യകർത്താവ്

സുല്‍ഫീഖര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്യപാനം ഹറാമാണെന്നറിഞ്ഞിരിക്കെ മദ്യപാനം നടത്തുന്നത് വന്‍പാപമാണ്. ഇസ്ലാമിക ഭരണത്തില്‍ മദ്യപാനിയെ നാല്‍പതു അടി അടിക്കണം. ആഖിറത്തില്‍ അവനു വലിയ ശിക്ഷയാണ്. ബറാഅത് പോലെയുള്ള പുണ്യദിനങ്ങളില്‍ വിശ്വാസികള്‍ക്കെല്ലാം പൊറുത്തു കൊടുക്കുമ്പോള്‍ മദ്യപാനിയെ മാറ്റി നിറുത്തപ്പെടുന്നു. മദ്യപാനിയുടെ നാല്‍പതു ദിവസത്തെ അമലുകള്‍ സ്വീകരിക്കപ്പെടുകയില്ലെന്നു ഹദീസില്‍ വന്നിട്ടുണ്ട്. മദ്യപാനത്തിന്‍റെ മതപരവും ആരോഗ്യപരവും സാമൂഹികവുമായ വിപത്തുകള്‍ പറഞ്ഞു മനസ്സിലാക്കികൊടുത്തും അല്ലാഹുവിലുള്ള തഖ്‍വ ഉപദേശിച്ചും മദ്യപാനികളെ അതില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ശ്രമിക്കണം. അതിനു പുറമേ മദ്യപാനത്തിനടിമപ്പെട്ടവരെ അതില്‍നിന്നു മോചിപ്പിക്കാനുള്ള വിവിധ ചികിത്സാ രീതികള്‍ ഇന്നു ലഭ്യമാണ്. അവയും ഉപയോഗപ്പെടുത്താം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter