യു.എ.ഇയില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ കാര്‍ഡില്‍ പോയിന്‍റുകള്‍ വന്നു കൊണ്ടിരിക്കും. ഈ പോയിന്‍റ് ഉപയോഗിച്ച് വീണ്ടും ചില വസ്തുക്കള്‍ വാങ്ങാനാവും. ഇതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ വിധിക്ക്‌ അനുസരിച്ചായിരിക്കും ഇത്തരം പോയിന്റുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നത്തിന്റെ വിധി.  ക്രെഡിറ്റ് കാര്‍ഡുകളുടെ ഇസ്‌ലാമിക വീക്ഷണം വിശദമായി പറഞ്ഞത്‌ ഇവിടെ വായിക്കാം പലിശ അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് കിട്ടുന്ന പോയിന്റുകള്‍ക്ക് ആ കാര്‍ഡ്‌ ഇടപാട് തന്നെ നിഷിദ്ധമായാതിനാല്‍ അതിന്റെ വിധി ബാധകമാണ്. അതേസമയം കര്‍മ്മശാസ്ത്രപരമായി അംഗീകരിക്കപ്പെട കാര്‍ഡുകളിലൂടെ കിട്ടുന്ന ഇത്തരം പ്രോമോഷനുകള്‍ക്ക് സാധാരണ വില്പന പ്രോമോഷനുകളുടെ അതെ വിധി വരും. അതായത്‌ ഇത്തരം പോയിന്റുകള്‍ക്ക് ക്കായി പ്രത്യേകം ഫീസ്‌ ഈടാക്കുന്നിലെങ്കില്‍ അത് അനുവദിനീയമാണ്. വില്പന പ്രൊമോഷനുകളെ ക്കുറിച്ച് മുന്‍പ്‌ മറുപടി നല്‍കിയത്‌ ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter