പണ്ഡിതന്മാര്‍ ഭരണകര്ത്താ്ക്കളുടെ അടുത്ത് പോയിക്കൊണ്ടിരിക്കുന്നതായി നിങ്ങള്‍ കണ്ടാല്‍ അയാള്‍ കള്ളനാണെന്ന് മനസിലാക്കുക എന്ന് പറയുന്നത് ഹദീസ് ആണോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞ അര്‍ത്ഥത്തില്‍ അബൂഹുറൈറ (റ)വില്‍നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസ് ചില ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ ആ ഹദീസ് വേണ്ടത്ര പ്രബലമല്ലെന്നാണ് പല ഹദീസ് പണ്ഡിതരും പറയുന്നത്. അതേ സമയം, അധികാര കേന്ദ്രങ്ങളുമായി പരമാവധി അകന്ന് നില്‍ക്കണമെന്ന് പറയുന്ന ഹദീസുകള്‍ അനേകം കാണാം. അബൂദാവൂദ്, നസാഈ, തുര്‍മുദി തുടങ്ങിയ പല ഇമാമുമാരും നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം, ആരെങ്കിലും അധികാരികളുടെ വാതിലുകളില്‍ ചെന്നാല്‍ അയാള്‍ ഫിത്നയിലകപ്പെട്ടിരിക്കുന്നു എന്ന്. അധികാരത്തോടും അധികാരസ്ഥരോടും എത്രമാത്രം അടുക്കുന്നുവോ അത്രമാത്രം അല്ലാഹുവില്‍നിന്ന് അകലുമെന്ന് പറയുന്ന മറ്റു ഹദീസുകളും കാണാം. സച്ചരിതരായ പണ്ഡിതരൊക്കെ അധികാരകേന്ദ്രങ്ങളില്‍നിന്ന് പരമാവധി വിട്ടുനിന്നതായാണ് ചരിത്രത്തില്‍ കാണുന്നത്. സമൂഹത്തിന്‍റെ പൊതു നന്മക്ക് വേണ്ടി മാത്രമേ അവരൊക്കെ അധികാരികളുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നുള്ളൂ. അധികാരികള്‍ പണ്ഡിതരെ അന്വേഷിച്ച് ഇങ്ങോട്ട് വന്നിരുന്നതും ചരിത്രത്തിലെ സുന്ദരമായ അധ്യായങ്ങളായി ഇന്നും കാണാം. നന്മ കല്‍പിക്കാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter