വിദേശത്ത് ഒരു ഫ്ലാറ്റിൽ ശയറിങ്ങയി ഞങ്ങൾ മൂന്ന് കസിന്സ് ഫാമിലിയായി താമസിക്കുന്നു, അത് മുഖേന മറ്റുള്ളവരുടെ ഭാര്യമാരെ കാണാറും സംസരിക്കാറുമുണ്ട്. ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കുടുംബബന്ധത്തിലൂടെയോ വിവാഹ ബന്ധത്തിലൂടെയോ മഹ്റം ആകുന്നവരുണ്ട്. അത്തരക്കാരെ കാണുന്നത് അനുവദനീയമാണ്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. അല്ലാത്തവരൊക്കെ കാണല്‍ നിഷിദ്ധമായവരുടെ പരിധിയില്‍ തന്നെയാണ് വരിക. ഒരേ ഫ്ലാറ്റില്‍ താമസിക്കുന്നു എന്നത് കൊണ്ട് നിയമത്തില്‍ മാറ്റം വരുന്നില്ല. ബന്ധങ്ങള്‍ പവിത്രതയോടെ കാത്തുസൂക്ഷിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter