നരച്ച മുടി, താടി ചുവക്കാന്‍ വേണ്ടി എന്ന ഉദ്ദേശത്തില്‍ മാത്രം (സുന്നത് എന്ന ലക്ഷ്യമില്ലാത) മൈലാഞ്ചി ഇട്ടാല്‍ ഹറാം ആകുമോ?

ചോദ്യകർത്താവ്

യൂസുഫ് കെ.എസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നരച്ച മുടിക്ക് കറുത്ത ചായം കൊടുക്കലാണ് ഹറാം. ഇത് മുമ്പ് വിശദമായി പ്രതിപാദിച്ചതാണ്. ഇവിടെ നോക്കുക. അതേസമയം മൈലാഞ്ചി ഇട്ട് ചുവപ്പിക്കല്‍ സുന്നതാണ്. ഇത് ചെയ്യുമ്പോള്‍ സുന്നത് എടുക്കുന്നു എന്ന കരുത്ത് ഉണ്ടെങ്കില്‍ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും, ആ കരുത്തില്ലെങ്കില്‍ സുന്നതിന്‍റെ കൂലി ലഭിക്കില്ല, പക്ഷേ, അത് കൊണ്ട് മാത്രം അത് ഹറാം ആവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter