റമദാന്‍ കരീം തുടങ്ങിയവ ആശംസിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. റമദാന്‍ കരീം തുടങ്ങിയ ആശംസകള്‍ അര്‍പ്പിക്കാവുന്നതാണ്. റമദാന്‍ കടന്നുവരുന്ന വേളയില്‍ റസൂല്‍ (സ) സ്വഹാബതിനെ ആ വാര്‍ത്ത സന്തോഷത്തോടെ അറിയിച്ചിരുന്നത് ഹദീസുകളില്‍ കാണാം. അതിനെ ഇത്തരം ആശംസകളുടെ അടിസ്ഥാനമാക്കി പലരും എടുത്തുപറയുന്നുണ്ട്. അതോടൊപ്പം ഇത്തരം ആശംസകള്‍ ഓരോ നാട്ടിലെയും പ്രദേശത്തെയും ആചാരങ്ങളും രീതികളും ആയി മനസ്സിലാക്കാവുന്നതുമാണ്. അത്തരം കാര്യങ്ങളില്‍ നിഷിദ്ധമാണെന്നതിന് പ്രത്യേകം തെളിവില്ലാത്തവ അനുവദനീയമാണെന്നാണ് അടിസ്ഥാന തത്വം. അതിലുപരി, ഇത്തരം ആശംസകളോടൊപ്പം പലരും ബറകത് കൊണ്ടുള്ള പ്രാര്‍ത്ഥനകളും അതോടൊപ്പം പരസ്പരം കൈമാറുന്നുവെന്നത് പരസ്പരം, സ്നേഹവും ഗുണകാംക്ഷയും ഉണ്ടാവാനും കാരണമാകുന്നു എന്ന നിലക്ക് പ്രോല്‍സാഹനീയം തന്നെ. റമാദന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter