നമ്മുടെ നാട്ടിൽ കല്യാണം കഴിപ്പിക്കുമ്പോൾ തറവാട് നോക്കുക എന്ന ഒരു സമ്പ്രദായം ഉണ്ട്. ഇസ്‌ലാമിൽ തറവാട് നോക്കുന്നതിന് വല്ല മാനദണ്ഡവും ഉണ്ടോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിങ്ങളില്‍ ഏറ്റവും ഉന്നതന്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ് എന്നതാണ്  ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട്, ഇത് ഖുര്‍ആന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ വിവാഹബന്ധങ്ങളില്‍ കുടുംബവും ജോലിയുമെല്ലാം നോക്കാനും വിവാഹങ്ങള്‍ ഇത്തരത്തില്‍ പരസ്പരം യോജിക്കുന്ന കുടുംബങ്ങള്‍ തമ്മിലാവുന്നത് കൂടുതല്‍ ഉചിതമാണന്നും ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് ഏതെങ്കിലും ജോലിയെയോ കുടുംബത്തെയോ തരം താഴ്ത്തികാണിക്കുന്നതിനോ വിലകുറച്ച് മനസ്സിലാക്കുന്നതിനോ ഇടവരുത്തുന്നില്ല. വിവാഹത്തില്‍ ഏറ്റവും പ്രധാനം കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളാണ്. ഇതിനായി പല കാര്യങ്ങളും യോജിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി മാത്രമാണ് ഇത് (കഫാഅത്) ചര്ച്ച ചെയ്യപ്പെടുന്നത് തന്നെ. കുടുംബപശ്ചാത്തലങ്ങളും സാഹചര്യങ്ങളും പരിഗണിക്കാതെ നടത്തുന്ന ബന്ധങ്ങള്‍ പലപ്പോഴും പരാജയത്തില്‍ കലാശിക്കുന്നത് നാം കാണുന്നതാണല്ലോ. അതേസമയം, എല്ലാം സഹിച്ചും എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടും ജീവിക്കാന്‍ സാധിക്കുന്നവരും ഉണ്ട് എന്നതും വിസ്മരിച്ചുകൂടാ, അത്തരക്കാര്‍ വളരെ വിരളമാണെന്നതാണ് യാഥാര്‍ത്ഥ്യം. ചുരുക്കത്തില്‍ കെട്ടുറപ്പും നിലനില്‍പ്പുമുള്ള ബന്ധങ്ങളുണ്ടാവണമെന്ന ഏക ഉദ്ദേശ്യം മാത്രമാണ് ഇത്തരം പരിഗണനകളുടെ ലക്ഷ്യം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter