പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് എന്‍റേത്, പെട്ടന്ന് തണുക്കുകയും ചെയ്യുകയും പിന്നീട് അതോർത്ത് ദുക്കിക്കേണ്ട അവസ്ഥ വരാറുമുണ്ട്.എത്ര ശ്രമിച്ചിട്ടും ഇത് മാറ്റാൻ കഴിയുന്നില്ല.ഞാൻ എന്താണ് ചെയ്യേണ്ടത്‌.?

ചോദ്യകർത്താവ്

സഅ്ദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനുഷ്യമനസ്സ് ചഞ്ചല പ്രകൃതിയാണ്. അതിന്‍റെ ബഹിര്‍പ്രകടമാണ് കോപം. കോപം നിയന്ത്രിക്കാനാവുന്നവനാണ് ഏറ്റവും വലിയ ശക്തനെന്ന് പ്രവാചകര്‍ (സ) പറയുന്നു. മനസ്സിന്‍റെ നിയന്ത്രണം വിടുന്നതോടെ അതു ദിശ വിട്ടു കാടുകയറുകയും വന്യഭാവം ആര്‍ജ്ജിക്കുകയും ചെയ്യുന്നു. നിയന്ത്രണംവിട്ട വാഹനം സാരഥിയേയും സവാരിയേയും അപകടത്തില്‍ പെടുത്തുന്നതുപോലെ നിലതെറ്റിയ മനസ്സ് അതിന്റെ ഉടമയെ അപകടത്തിലേക്കാനയിക്കുന്നു. കോപം വരുമ്പോള്‍ അല്ലാഹുവില്‍ അഭയം തേടുക, മൗനം ഭജിക്കുക, അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നിസ്‌കരിക്കുക എന്നിങ്ങനെയുള്ള യുക്തി മാര്‍ഗങ്ങള്‍ പ്രവാചകര്‍(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോപത്താല്‍ ജ്വലിക്കുന്ന മനസ്സിനെ ശീതീകരിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങളിവയാണ്. കോപത്തെകുറിച്ചും അത് നിയന്ത്രിക്കേണ്ടതിനെകുറിച്ചും വിശദമായി ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter