ചിലരുടെ നെറ്റിയിലും മറ്റും കാണാറുള്ള നിസ്കാര തഴമ്പിനെ കുറിച്ച് എന്ത് പറയുന്നു?

ചോദ്യകർത്താവ്

ജാബിര്‍ ഉസ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം എങ്ങനെ നിര്‍വ്വഹിക്കണമെന്നും റുകൂഉം സുജൂദും എങ്ങനെ ആയിരിക്കണമെന്നും ഹദീസുകളില്‍നിന്നും അവയെ അടിസ്ഥാനമാക്കി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. യഥാവിധി നിസ്കാരം നിര്‍വ്വഹിക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. കൂടുതല്‍ നിസ്കരിക്കുന്നതിന്‍റെ അടയാളമായി ഗണിക്കപ്പെടുന്ന നിസ്കാരത്തഴമ്പ് എന്നത് നെറ്റിയിലുണ്ടോ ഇല്ലേ എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാര്യമേ അല്ല. സുജൂദ് ചെയ്തതിലൂടെ ഇത്തരത്തില്‍ ചിലര്‍ക്ക് ഉണ്ടായിത്തീരാറുണ്ട്. എന്നാല്‍, അത് കാരണം താന്‍ നിസ്കാരക്കാരനാണ് എന്ന ചിന്ത സ്വയം ഉണ്ടായാല്‍ അത് രിയാഇന്‍റെ ഭാഗമാകുമെന്നും ഏറെ ദോഷം ചെയ്യുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. തഴമ്പുണ്ടാകുന്നത് ചര്‍മ്മത്തിന്‍റെയും സുജൂദ് ചെയ്യുന്ന ഇടത്തിന്‍റെയും പ്രത്യേകതയുടെ ഫലമാണ്. ഫര്‍ള് മാത്രം നിസ്കരിക്കുന്നവരിലും ചിലപ്പോള്‍ തഴമ്പ് കാണാറുണ്ട്, എന്നാല്‍ ഏറെ നിസ്കരിക്കുന്ന പലരിലും ഇത് കാണാറില്ല എന്നതും കൂട്ടിവായിക്കേണ്ടതാണ്. സൂറതുല്‍ ഫത്ഹില്‍ ഇങ്ങനെ കാണാം, റുകൂഉം സുജൂദും ചെയ്യുന്നവരായി (നിസ്കരിക്കുന്നവരായി) അവരെ നിനക്ക് കാണാം. അവര്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലവും പ്രീതിയും തേടുന്നു. സുജൂദിന്റെ ഫലമായി സിദ്ധിച്ച അവരുടെ അടയാളം (പ്രത്യേകത) അവരുടെ മുഖങ്ങളിലുണ്ട്.(ഫത്ഹ് 29). ഈ ആയതിന്‍റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിക്കപ്പെട്ട അടയാളം നിസ്കാരം കാരണമായി മുഖത്ത് ഉണ്ടാകുന്ന പ്രകാശവും വെളിച്ചവുമാണെന്നാണ് ഭൂരിഭാഗ പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter