എനിക്ക് കടം കൊടുത്ത പണം ലഭിക്കാനുണ്ട്. പ്രസ്തുത വ്യക്തിക്ക് സക്കാതിന്‍റെ പണം എന്ന് കരുതി നിശ്ചിത തുക കിട്ടാനുള്ള കടത്തിൽ നിന്ന് കിഴിക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

റാസീ സവാല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍, സകാതിന്‍റെ തുക എന്ന് കരുതി കിട്ടാനുള്ള കടത്തില്‍നിന്ന് കുറച്ചുകൊടുക്കുന്നതിലൂടെ സകാത് ശരിയാവുന്നതല്ല. നല്‍കുന്ന സമയത്ത് നിയ്യത് വേണമെന്നത് സകാതിന്‍റെ നിബന്ധനകളില്‍ പെട്ടതാണ്. അക്കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത് പണ്ഡിതര്‍ ഇത് പ്രത്യേകം പറയുന്നുണ്ട്. തനിക്ക് കടം വീട്ടാനുള്ള ഏതെങ്കിലും ഒരാളെ പറഞ്ഞുകൊടുത്ത് അയാളില്‍നിന്ന് അത് വാങ്ങി നീ സകാതായി എടുത്തോളൂ എന്ന് മറ്റൊരുത്തനോട് പറഞ്ഞാല്‍ പോലും അതും ശരിയാവുന്നതല്ല എന്നും പണ്ഡിതര്‍ പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter