യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കലാണോ നല്ലത്, അതോ നോമ്പ് എടുക്കലാണോ ഉത്തമം?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദൂരയാത്ര ചെയ്യുന്നവന് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍, നോമ്പെടുക്കുന്നത് കൊണ്ട് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ യാത്രക്കാരനും നോമ്പ് എടുക്കുന്നതാണ് ഉത്തമം എന്നാണ് ഭൂരിഭാഗ പണ്ഡിതരും പറയുന്നത്. വ്രതാനുഷ്ഠാനം എന്ന ലേഖനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യാത്രയുടെ പേരില്‍ ഒഴിവാക്കുന്ന നോമ്പ് പിന്നീട് നോറ്റ് വീട്ടേണ്ടതാണല്ലോ. അഥവാ, അത് അയാളുടെ ബാധ്യതയായി ശേഷിക്കുന്നു എന്നര്‍ത്ഥം. ബാധ്യതകള്‍ പരമാവധി വേഗം വീട്ടാനും സദാസമയവും ബാധ്യതകളൊന്നുമില്ലാത്തവനുമാവാനാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ, യാത്രാക്കാരന്‍ സാധിക്കുമെങ്കില്‍ നോമ്പെടുക്കുകയും ബാധ്യത ബാക്കി വെക്കാതിരിക്കുകയുമാണ് വേണ്ടത്. എന്നാല്‍, യാത്രക്കാരന് നോമ്പ് ഒഴിവാക്കാമെന്നത് അല്ലാഹു നല്‍കിയ ആനുകൂല്യമാണെന്നതിനാല്‍ അത് സ്വീകരിക്കുകയാണ് ചെയ്യേണ്ടത് എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter