ഹജ്ജും ഉംറയും അല്ലാത്ത മറ്റു സമയങ്ങളില്‍ തല വടിക്കുന്നതില്‍ സുന്നതുണ്ടോ?

ചോദ്യകർത്താവ്

ജാബിര്‍ ഉസ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തല മുണ്ഡനം ചെയ്യല്‍ സുന്നത്തുള്ളത് പ്രധാനമായും രണ്ടു സമയങ്ങളിലാണ്. ഒന്ന് നവജാത ശിശുവിന്‍റെ ഏഴാം നാളിലോ അല്ലെങ്കില്‍ ഏഴിന്‍റെ ഗുണിതങ്ങളായി വരുന്ന ദിവസങ്ങളിലോ തല മുടി നീക്കം ചെയ്യുക. മറ്റൊന്ന് ഹജ്ജ്-ഉംറകളില്‍ തഹല്ലുലാകുന്നതിന്‍റെ പൂര്‍ണ്ണ രൂപമെന്ന നിലക്ക് തല മുടി മുഴുവനായും നീക്കം ചെയ്യുക. എന്നാല്‍ ചികിത്സാര്‍ത്ഥം തല മുടി നീക്കല്‍ ആവശ്യമായി വരാം. ഒരാള്‍ക്ക് തലമുടി അതിന്‍റെ മര്യാദ പ്രകാരം പരിചരിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അത് നീക്കം ചെയ്യലാണ് ഉത്തമം. അതു പോലെ മുടി വളര്‍ന്ന് അത് ചീകിയൊതുക്കാന്‍ പറ്റാതെയിരിക്കുകയും അത് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍ തലമുടി നീക്കം ചെയ്യല്‍ സുന്നതാണ്. മറ്റു സാഹചര്യങ്ങളില്‍ തലമുടി വടിച്ചു കളയുന്നത് അനുവദനീയമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter