ട്രെയിനിൽ ടിക്കെറ്റ് എടുക്കാതെ യാത്ര ചെയ്യാൻ പറ്റുമോ ?

ചോദ്യകർത്താവ്

ഫറാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആരുടേയും ധനം അവകാശമില്ലാതെ ഉപയോഗിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത് ഇസ്‌ലാമിന്റെ അടിസ്ഥാന നിയമമാണ്. ഖുര്‍ആന്‍ പറയുന്നു "നിങ്ങളുടെ സ്വത്തുക്കളെ പരസ്പരം അന്യായമായി നിങ്ങള്‍ തിന്നരുത്. അറിഞ്ഞുകൊണ്ട് ജനങ്ങളുടെ ധനത്തിലൊരു ഭാഗം കുറ്റകരമായ നിലയില്‍ തിന്നുവാന്‍ വേണ്ടി അതുമായി നിങ്ങള്‍ ഭരണാധികാരികളെ സമീപിക്കുകയും അരുത്. (അല്‍-ബഖറ 188) നബി (സ) പറയുന്നു: അവകാശമില്ലാതെ നിങ്ങളില്‍ നിന്നോരാളും ഒന്നും എടുക്കുകയില്ല; അതും വഹിച്ചു അല്ലാഹുവിനെ കണ്ടുമുട്ടിയിട്ടല്ലാതെ (ബുഖാരി, മുസ്‌ലിം). ടിക്കറ്റില്ലാതെയുള്ള യാത്ര അന്യായമായി മറ്റൊരാളുടെ ധനം ഉപയോഗിക്കുനതില്‍ പെട്ടതാണ്. അത് കൊണ്ട് തന്നെ നിഷിദ്ധവുമാണ്. അന്യായമായി മറ്റുള്ളവരെ ധനം ഉപയോഗിക്കുന്നതില്‍ നിന്ന് നാഥന്‍ കാക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter