നോമ്പിന്റെ നിയ്യത്ത് ,റമളാൻ മാസത്തെ 30 നോമ്പിന്റെയും നിയ്യത്ത് റമദാന്‍ ഒന്നിന്റെ അന്ന് ഒന്നിച്ച വെച്ചാൽ മതിയാകുമോ?ഓരോ ദിവസത്തെയും വെവേറെ വെക്കെണ്ടാതുണ്ടോ ?

ചോദ്യകർത്താവ്

ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബ് പ്രകാരം അത് മതിയാവില്ല. മാലികീ മദ്ഹബ് പ്രകാരം അങ്ങനെ ചെയ്യുന്ന നിയ്യത് മതിയാവുമെന്നാണ്. എന്നാല്‍ ഏതെങ്കിലും ദിവസം നിയ്യത് വെക്കാന്‍ മറക്കുകയോ മറ്റോ ചെയ്താല്‍ അന്നേ ദിവസം നോമ്പുകാരനെപോലെ നിലകൊള്ളുകയും ശേഷം ഖളാഅ് വീട്ടേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter