ശവ്വാലിലെ ആറു നോമ്പ് തുടര്‍ച്ചായി നോക്കെണ്ടാതുണ്ടോ. അതോ ഇടവിട്ട്‌ പൂര്‍ത്തിയാക്കിയാല്‍ മതിയോ?

ചോദ്യകർത്താവ്

സഈദ്‌ ചപ്പാരപ്പടവ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വളരെയേറെ പുണ്യമുള്ളതാണ് ശവ്വാലിലെ ആറ് നോമ്പുകള്‍. ആരെങ്കിലും റമദാന്‍ മുഴുവന്‍ നോമ്പെടുക്കുകയും എന്നിട്ട് ശവ്വാലില്‍ ആറ് ദിവസത്തെ നോമ്പ് അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പോലെയാണെന്ന ഹദീസ് (മുസ്‌ലിം) ഇതാണ് വ്യക്തമാക്കുന്നത്. ഈ നോമ്പുകള്‍ ശവ്വാല്‍ രണ്ട് മുതല്‍ തുടര്‍ച്ചയായി നോല്‍ക്കലാണ് ഉത്തമം. എന്നാല്‍ ശവ്വാല്‍ മാസത്തില്‍ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും സുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter