വെരുകിനെ തിന്നുന്നത് അനുവദനീയമാണേ അതിന്റെ ഇസ്ലാമിക വശം എന്താണ്

ചോദ്യകർത്താവ്

ഉമര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വെരുക് അല്ലെങ്കില്‍ മെരുക് (civet) പൂച്ച വര്‍ഗ്ഗത്തില്‍ പെട്ടതാണെന്നും അതിനാല്‍ അവ തിന്നപ്പെടുന്ന ജീവികളില്‍പെടില്ലെന്നും ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ മെഴുക്  (زباد) ശുദ്ധിയുള്ളതാണ്. പക്ഷേ, അതിന്‍റെ രോമം വേര്‍പ്പെട്ടു പോന്നാല്‍ നജസുമാണ്. ഒന്നോ രണ്ടോ രോമങ്ങള്‍ അതിന്‍റെ മെഴുകില്‍ പെട്ടുപൊയിട്ടുണ്ടെങ്കില്‍ അത് പൊറുക്കപ്പെടുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter