ഒരു വ്യക്തി തുടങ്ങുന്ന കച്ചവടത്തില്‍ അയാള്‍ മറ്റൊരാളെ ഷെയര്‍ കൂട്ടുന്നു. കച്ചവടത്തിന്റെത പൂര്ണ്ണ് നടത്തിപ്പ് അധികാരം തുടങ്ങിയ വ്യക്തിക്കാണ്. അങ്ങനെ ആ കച്ചവടം ഒരു വര്ഷംി തികയുമ്പോള്‍ തുടങ്ങിയ വ്യക്തി സകാത്ത് കൊടുക്കുന്നില്ലെങ്കില്‍ ഷെയര്‍ കൂടുന്നവന് തെറ്റുണ്ടാകുമോ?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കച്ചവടത്തില്‍ വര്‍ഷം പൂര്‍ത്തിയാവുകയും കണക്ക് എത്തുകയും ചെയ്താല്‍ സകാത് നിര്‍ബന്ധമാവുന്നതാണ്. കൂട്ടുകച്ചവടമാണെങ്കിലും ഇത് തന്നെയാണ് വിധി. കൂട്ടുകച്ചവടത്തില്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് മൊത്തം കച്ചവടത്തിന്‍റെ സകാത് കണക്കാക്കി അത് വിതരണം ചെയ്യാവുന്നതാണ്. അതിന് മറ്റുള്ളവരുടെ അനുവാദം വേണമെന്നില്ല. കച്ചവടം നടത്തുന്നവന്‍ സകാത് നല്‍കുന്നില്ലെങ്കില്‍ ഷെയര്‍ ഹോള്‍ഡേഴ്സ് അവരുടെ വിഹിതത്തിനുള്ള സകാത് കണക്കാക്കി നല്‍കേണ്ടതാണ്. തങ്ങളുടെ വിഹിതത്തിന് നല്‍കാത്തതിന് അവര്‍ കുറ്റക്കാരാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter