കാവി നിറത്തിലുള്ള വസ്‌ത്രം മുസ്ലിമിന് ധരിക്കാന്‍ പറ്റുമോ? ഇതുമായി ബന്ധപ്പെട്ട ഹദീസുകള്‍ വല്ലതുമുണ്ടോ?

ചോദ്യകർത്താവ്

ശജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഏതു നിറത്തിലുള്ള വസ്ത്രങ്ങളും അനുവദനീയമാണ്. കുങ്കുമം (زعفران , Saffron) കൊണ്ട് ചായം പൂശിയ വസ്ത്രങ്ങള്‍ ധരിക്കല്‍ നിഷിദ്ധമാണ്. അതു പോലെ ചെണ്ടൂരകം (عصفر , Safflower) ഉപയോഗിച്ച് ചായം പൂശിയ വസ്ത്രങ്ങളും പുരുഷന്മാര്‍ക്ക് ഹറാമാണ്. സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഫുഖഹാക്കള്‍ ഈ വിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്. മഞ്ഞള്‍ (ورس) ഉപയോഗിച്ചു ചായം പൂശിയ വസ്ത്രങ്ങളും നിഷിദ്ധമാണെന്ന് തീരെ പ്രബലമല്ലാത്ത ഒരഭിപ്രായവുമുണ്ട്. കുങ്കുമം കാവി നിറവും ചെണ്ടൂരകം ചുവപ്പ്, മഞ്ഞ നിറങ്ങളും മഞ്ഞള്‍ മഞ്ഞ നിറവുമാണ് നല്‍കുക. എന്നാല്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാതെ പ്രസ്തുത നിറങ്ങളുള്ള വസ്ത്രങ്ങളുപയോഗിക്കുന്നതിനു തടസ്സങ്ങളൊന്നുമില്ല. മറ്റു മത വിഭാഗങ്ങളുടെ മതകീയ ചിഹ്നങ്ങളോടു സമാനമായി കാവി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുകയാണ് വേണ്ടത്. ഒരു ജനതയോടു താദാത്മ്യം പുലര്‍ത്തിയാല്‍ അവനവരില്‍ പെട്ടവനാകുന്നു എന്ന പ്രവാചക അധ്യാപനം പ്രസ്താവ്യമാണ്. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter