വുദൂ എടുത്തതിനു ശേഷം കൈ മുറിഞ്ഞ് രക്തം വന്നാല്‍ വുദു മുറിയുമോ?

ചോദ്യകർത്താവ്

നജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീരഭാഗങ്ങളില്‍നിന്ന് രക്തം വരുന്നത് കൊണ്ട് വുളൂ മുറിയുന്നതല്ല. മുന്‍പിന്‍ ഗുഹ്യദോരങ്ങളിലൂടെ പുറപ്പെട്ടാല്‍ മാത്രമേ രക്തം കാരണം വുളൂ മുറിയുകയുള്ളൂ. ഭൂരിഭാഗപണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. മറ്റു ചില മദ്ഹബിലെ ചില പണ്ഡിതര്‍ രക്തം പുറപ്പെടുന്നതിലൂടെ വുളൂ മുറിയും എന്ന് അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, പുറപ്പെടുന്ന രക്തം നജസ് ആണെന്നതിനാല്‍, ശരീരത്തിലോ വസ്ത്രത്തിലോ അത് ആയാല്‍ ആ ഭാഗം ശുദ്ധിയാക്കിയ ശേഷമേ നിസ്കാരം ശരിയാവുകയുള്ളൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter