ഇഅ്തികാഫ് ഇരിക്കുന്നത് ശരിയാവാന്‍ വുളൂ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

നിസാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിയ്യത്തോടുകൂടി പള്ളിയില്‍ താമസിക്കുന്നതിന്ന് ‘ഇഅ്തികാഫ്’ എന്നു പറയുന്നു. ഈ പള്ളിയില്‍ താമസിക്കാന്‍ ഞാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. ഇത് ശക്തമായ സുന്നത്തുകളില്‍ പെട്ടതാണ്. റമളാന്‍ മാസത്തിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് സുന്നത്തുണ്ട്. മുസ്ലിം ആയിരിക്കുക, ബുദ്ധിസ്ഥിരതയുള്ളവനായിരിക്കുക, വലിയ അശുദ്ധി ഇല്ലാതിരിക്കുക എന്നിവയാണ് ഇഅ്തികാഫ് ഇരിക്കുന്നവന്‍റെ നിബന്ധനകള്‍.. വുളൂ ഉണ്ടായിരിക്കണമെന്നത് നിബന്ധനയില്ല. ഇഅ്തികാഫുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങള്‍ ഇഅ്തികാഫും പ്രതിഫലവും എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. വിശ്വാസത്തിന്റെ രുചി അറിയാനും ജീവിതം മുഴുക്കെ ആരാധനയാക്കി മാറ്റാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter