കടൽ വെള്ളം ത്വഹൂറാണോ? മറ്റു വെള്ളം ഇല്ലാത്ത സമയം കടലിൽ നിന്നും വുളു എടുക്കാമോ?

ചോദ്യകർത്താവ്

ഹസന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടല്‍വെള്ളം ത്വഹൂറാണ്. മറ്റു വെള്ളം ലഭ്യമാണെങ്കില്‍ പോലും കടലില്‍നിന്ന് വുളു എടുക്കാവുന്നതാണ്. ഇമാം തുര്‍മുദീ, ഇബ്നുമാജ, നസാഈ, അബൂദാവൂദ് തുടങ്ങി പല ഹദീസ് പണ്ഡിതരും നിവേദനം ചെയ്ത ഹദീസില്‍ കടലിനെ കുറിച്ച് പ്രവാചകര്‍ (സ) ഇങ്ങനെ പറഞ്ഞതായി കാണാം, അതിലെ വെള്ളം ത്വഹൂറാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter