ദുആ ചെയ്യുമ്പോൾ എങ്ങനെയാണ് കൈ പിടിക്കേണ്ടത്‌?

ചോദ്യകർത്താവ്

റശീദാ ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹൃദയസാന്നിധ്യത്തോടെയും ഭക്തിപുരസ്സരവുമായിരിക്കണം പ്രാര്‍ത്ഥന. ദുആയില്‍ കൈ രണ്ടും ഉയര്‍ത്തി നെഞ്ചിന്റെ നേരെ മലര്‍ത്തിയാണു പിടിക്കേണ്ടത്. തപിക്കുന്ന ഹൃദയത്തോടും ഒലിക്കുന്ന കണ്ണുകളോടും അതീവ ശ്രദ്ധയോടും കൂടിയാണ് അതു നിര്‍വഹിക്കേണ്ടത്. ചില പ്രത്യേക വേളകളില്‍ റസൂല്‍ (സ) കൈകള്‍, കക്ഷത്തിന്‍റെ വെളുപ്പ് കാണും വിധം ഉയര്‍ത്തിപ്പിടിച്ച് ദുആ ചെയ്തതായും ഹദീസുകളില്‍ കാണാം. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളും മര്യാദകളും വിശദമായി ദുആ വിശ്വാസിയുടെ ആയുധമാണ്, ദുആ ചെയ്യേണ്ടതെങ്ങനെ എന്നീ ലേഖനങ്ങളില്‍ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter