രോഗശയ്യയില്‍ ഉള്ള ഒരാള്ക്കു രോഗശമനം പ്രതീക്ഷിച്ചു ഒരാള്‍ അറവു നടത്തിയ മാംസം ഭക്ഷിക്കുന്നതിന്റെ വിധി എന്താണ്? അങ്ങനെ ഒരു അറവു നടത്തുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

സുലൈമാന്‍ കെ.എസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച് അറവു നടത്തുകയും അതു മൂലം രോഗശമനം പ്രതീക്ഷിക്കുകയും ചെയ്താല്‍ അത് അനുവദനീയമാണ്. അങ്ങനെ അറുക്കപ്പെട്ടതിന്‍റെ മാംസം ഹലാലുമാണ്. ജിന്നിന്‍റെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ പ്രതീക്ഷിച്ച് അറവു നടത്തുന്നതിനെ കുറിച്ച് അത് അനുവദനീയമാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter