നായ യുമായി ഇടപയകുന്ന(തൊടുന്ന) ഒരാളുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം തിന്നാന്‍ പറ്റുമോ?

ചോദ്യകർത്താവ്

സൈഫുദ്ദീന്‍ ഏറോത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൈ നജസായതിനു ശേഷം അതു ശുദ്ധിയാക്കാതെയാണ് ആ ഭക്ഷണം ഉണ്ടാക്കിയതെന്ന് ഉറപ്പുള്ളതാണെങ്കില്‍ ആ ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ല. നനവോടെ നായ സ്പര്‍ശിച്ചാല്‍ മാത്രമേ കൈ നജസുള്ളതാവുകയുള്ളൂ. അപ്പോള്‍ മാത്രമേ അത് ശുദ്ധിയാക്കല്‍ നിര്‍ബന്ധമാവുന്നുള്ളൂ. നജസാവാന്‍ സാധ്യത കൂടുതലുള്ള അവിശ്വാസികളുടെ ഭക്ഷണം കഴിക്കലും അവരുടെ പാത്രങ്ങള്‍ ഉപയോഗിക്കലും കറാഹതാണെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter