വലിയ വിലക്ക് ഒരു വസ്തു വില്‍ക്കുകയും പകുതി പണം റൊക്കം തരുകയും ബാക്കി 10 മാസത്തെ അവധി പറയുകയും ചെയ്തു. ഒരു വര്‍ഷം കഴിയുമ്പോൾ ആദ്യം കിട്ടിയ തുകക്ക് മാത്രം സകാത്ത് നൽകിയാൽ മതിയോ, അതോ 10 മാസം കഴിഞ്ഞു കിട്ടുന്ന തുകക്ക് കൂടി നല്‍കണോ അതോ അതിന്റെ സകാത്ത്, തുക കിട്ടി ഒരു വര്ഷം കഴിഞ്ഞ് കൊടുത്താല്‍ മതിയോ?

ചോദ്യകർത്താവ്

മുഹമ്മദ് റിവാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാശിന് അവധി പറഞ്ഞ് നടത്തുന്ന കച്ചവടങ്ങളില്‍‍ കിട്ടാനുള്ള തുകയെ കടത്തെ പോലെ പരിഗണിക്കേണ്ടതാണ്. അഥവാ, അതിനും വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സകാത് നല്‍കേണ്ടതാണ്. ഉദാഹരണമായി, പത്ത് ലക്ഷം രൂപക്ക് ഒരു വസ്തു വില്‍ക്കുകയും അഞ്ച് ലക്ഷം കൈപ്പറ്റുകയും ബാക്കി അഞ്ച് ലക്ഷത്തിന് ഒരു വര്‍ഷം അവധി പറയുകയും ചെയ്തെന്ന് സങ്കല്‍പിക്കുക. കച്ചവടം നടന്ന് ഒരു വര്‍ഷം തികയുമ്പോള്‍ അയാളുടെ കൈയ്യില്‍ നേരത്തെ ലഭിച്ച അഞ്ച് ലക്ഷത്തില് മൂന്ന് ലക്ഷം ബാക്കിയുണ്ടെങ്കില്, അതിനും ഇനി കിട്ടാനുള്ള അഞ്ച് ലക്ഷത്തിനും ചേര്‍ത്ത് 8 ലക്ഷത്തിന്, അതിന്‍റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter