മൊബൈലില്‍ ചിലര്‍, ഉദാഹരണത്തിനു, അല്ലാഹുവിന്റെ കുറെ പേരുകള്‍ മെസ്സേജ് അയച്ചിട്ട് കുറച്ചി ആളുകള്‍ക്ക് അയച്ചു കൊടുക്കാന്‍ പറയും. അങ്ങനെ അയച്ചു കൊടുത്താല്‍ നല്ല വാര്‍ത്ത‍ കിട്ടും അല്ലെങ്കില്‍ ചീത്ത വാര്‍ത്ത‍ കിട്ടും എന്നു പറയുകയും ചെയുന്നു. ഇതില്‍ വല്ല സത്യവും ഉണ്ടോ ?

ചോദ്യകർത്താവ്

റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ഒരു കാര്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു മുമ്പ് അതിന്‍റെ സത്യാവസ്ഥയും അതു പങ്കുവെക്കുന്നതുമൂലമുള്ള ഉപകാരവും ഉറപ്പു വരുത്തണം. പ്രത്യേകിച്ച് ദീനിന്‍റെ വിഷയങ്ങള്‍. ഇന്നു മൊബൈല്‍, സോഷ്യല്‍ മീഡിയകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ മറ്റുള്ളവരിലേക്കെത്തിക്കാനും ഇതിനു മുമ്പ് കുറിപ്പുകളുള്ള കടലാസുകള്‍ കോപ്പിയെടുത്ത് വിതരണം ചെയ്യാനും പ്രേരിപ്പിക്കുന്ന, അങ്ങനെ ചെയ്തില്ലെങ്കില്‍ വിപത്തുകളുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുന്ന സന്ദേശങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ല. അത്തരം സന്ദേശങ്ങള്‍ മെനെഞ്ഞുണ്ടാക്കുന്നതും അത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതും, ദീനില്‍ ഇല്ലാത്തത് കളവ് പറഞ്ഞുണ്ടാക്കുകയെന്നതിനാല്‍, ഗുരുതരമായ തെറ്റാണ്.

സോഷ്യല്‍ മീഡിയകളില്‍ പാലിക്കേണ്ട മര്യാദകള്‍ ഇവിടെ വായിക്കാം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter