ഗാനമേള നടത്തുന്നത്തിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

നവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗാനമേള എന്നാല്‍ പാട്ടുകള്‍ പാടാനായുള്ള ഒരുമിച്ച് കൂടല്‍ എന്നാണല്ലോ. ആ ഒരുമിച്ച് കൂടുക എന്നതിന്‍റെ വിധി ഏത് തരം പാട്ടുകളാണ് പാടുന്നത് എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പാട്ടുകളില്‍ ആലാപനരീതികളിലുമെല്ലാം വാദ്യോപകരണങ്ങളിലും അനുവദനീയമായതും അല്ലാത്തവയുമുണ്ട്.  അവയെകുറിച്ച് നാം മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. അനുവദനീയമാവക്ക് വേണ്ടി ഒരുമിച്ച് കൂടുന്നത് അനുവദനീയവും നിഷിദ്ധമാവക്കായി ഒരുമിച്ച് കൂടുന്നത് നിഷിദ്ധവുമാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter