പ്രസവരക്തം നിന്നാലുള്ള വലിയ അശുദ്ധിയുടെ കുളിയുടെ രൂപം?

ചോദ്യകർത്താവ്

റംസിയ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രസവ രക്തം മുറിഞ്ഞുവെന്നുറപ്പായാല്‍ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന നിയ്യതോട് കൂടെ ശരീരഭാഗം പൂര്‍ണമായും വെള്ളമൊലിപ്പിക്കുക. നാല്‍പത് ദിവസമായാല്‍ മാത്രമേ കുളിക്കാവൂ എന്നില്ല. മറിച്ച് നാല്‍പതിന് മുമ്പ് രക്തം മുറിഞ്ഞാല്‍ അപ്പോള്‍ തന്നെ കുളിക്കേണ്ടതാണ്. കുളിയുടെ രൂപം എന്ന ലേഖനത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter