ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ അല്ലാതെയോ വീട്ടില്‍ ആനയെ വാങ്ങാന്‍ കഴിയുമോ? അതിന്‍റെ ഇസ്‍ലാമിക വിധി എന്ത്?

ചോദ്യകർത്താവ്

ശാനവാസ് ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ആനയെ വാങ്ങുന്നതു കൊണ്ടോ അതിനെ ഉപയോഗിക്കുന്നത് കൊണ്ടോ ഒരു കുഴപ്പവുമില്ല. പിന്നെ, ഒരു ജീവിയെയും അതിനു കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച് ബുദ്ധിമുട്ടിക്കല്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
ഏതൊരു വസ്തുവും വില്‍ക്കപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍ ഇവയാണ്: വില്‍ക്കപ്പെടുന്നവ വില്‍ക്കുന്നവന്‍റെ ഉടമസ്ഥതയിലുള്ളതാവല്‍, അത് ശുദ്ധിയുള്ളതാവല്‍, നിര്‍ണ്ണിത വസ്തുവാണെങ്കില്‍, വാങ്ങുന്നവന്‍ അത് കാണല്‍. ഈ നിബന്ധനകളൊത്ത ഏതൊരു വസ്തുവിനെയും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter