വിദേശത് ജോലി ചെയ്യുന്ന ഒരാള്‍ അന്യ സ്ത്രീയുമായി ബന്ധപെട്ടിട്ടുണ്ട്. അവന്‍റെ തൌബ സ്വീകരിക്കുമോ. വിവാഹം കഴിച്ചിട്ടില്ല.

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഏതു കുറ്റത്തിനും തൌബയുണ്ട്. ആത്മാര്‍ത്ഥമായി നിബന്ധനകളോടെ തൌബ ചെയ്താല്‍ ഏതു പാപവും അല്ലാഹു പൊറുക്കുകയും ചെയ്യും. വ്യഭിചരിച്ചവന്‍റെ തൌബയും അല്ലാഹു സ്വീകരിക്കും. വ്യഭിചാരിയായ ഒരു സ്ത്രീയുടെ തൌബയെ കുറിച്ച് നബി(സ) പറഞ്ഞത് അവരുടെ തൌബ മദീനയിലെ എഴുപതു പേര്‍ക്ക് ഭാഗിച്ചു നല്‍കിയാല്‍ അവരുടെയെല്ലാം പാപം പൊറുക്കാന് മാത്രം മതിയായതാണെന്നാണ്. വ്യഭിചാരം പോലെയുള്ള തെറ്റുകള്‍ ചെയ്തവര്‍ അത് വളരെ രഹസ്യമാക്കി വെക്കല്‍ നിര്‍ബന്ധമാണ് (ഫത്‍വ പോലോത്തവക്കൊഴികെ - അതിനു തന്നെ പരമാവധി വ്യംഗമായ ഭാഷകള്‍ ഉപയോഗിക്കണം). അത് ഭരണാധികാരികളുടെയോ, ഖാസിയുടെ സന്നിധിയില്‍ പോയി കുറ്റം ഏറ്റു പറയേണ്ടതില്ല. അങ്ങനെ പറയാതിരിക്കലാണ് സുന്നത്ത്. പക്ഷേ, ഇസ്ലാമിക ഭരണമുള്ളിടത്ത് ഖാസിയുടെ മുമ്പാകെ കുറ്റം സമ്മതിച്ചാല്‍ അവനില്‍ ഹദ്ദ് നടപ്പാക്കപ്പെടും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter