അസ്ഹാബുല്‍ കഹ്ഫിന്‍റെ പേരുകള്‍ എന്തൊക്കെ ? അത് എഴുതി സൂക്ഷിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ലഭിക്കുമോ ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. അസ്ഹാബുല്‍ ല്‍ കഹ്ഫ് എത്രയാണെന്ന വിഷയത്തില്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ പല അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. അവര്‍ ഏഴു പേരായിരുന്നു എന്ന് തഫ്‌സീറു റൂഹുല്‍ ബയാന്‍ പറയുന്നു. ഈ അഭിപ്രായമാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. എന്നാല്‍ തഫ്‌സീര്‍ ത്വബ്‌രിയില്‍ കാണുന്നത് അവര്‍ എട്ട് പേരായിരുന്നു എന്നാണ്. ത്വബ്‌രി ഇമാം ഈ എട്ടു പേരുടെ പേരുകള്‍ ഉദ്ധരിച്ചതിപ്രകാരമാണ്. 1مكسلمينا، 2 محسيميلنينا، 3 يمليخا، 4 مرطوس، 5 كشوطوش، 6 بيرونس، 7 دينموس، 8 يطونسقالوس എന്നാല്‍ റൂഹുല്‍ ബയാനില്‍ ഏഴ് പേരുകള്‍ കൊടുത്തതിപ്രകാരമാണ്. 1 يمليخا، 2 مكشليينا، 3 مشليينا، 4 مرنوش، 5 دبرنوش، 6 شازنوش، 7(كفشططيوش / كفيشيططيوش) ഈ ഏഴ് പേരുകള്‍ അലി(റ)വിനെ തൊട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ പേരുകള്‍ എഴുതി ഉപയോഗിച്ചാല്‍ അത് കാരണത്താല്‍ പല നേട്ടങ്ങളും ഉണ്ടാവുമെന്നും തഫ്‌സീര്‍ റൂഹുല്‍ ബയാനില്‍ പറയുന്നുണ്ട്. ചുരുക്ക രൂപം താഴെ നൈസാബൂരി പറഞ്ഞിരിക്കുന്നു. അസ്വ്ഹാബുല്‍ കഹ്ഫിന്റെ പേരുകള്‍ ആവശ്യങ്ങള്‍ തേടുന്നതിനും, രക്ഷ നേടുന്നതിനും, തീ അണക്കുന്നതിനും, കുട്ടികളുടെ കരച്ചില്‍ ശമനത്തിനും, കൃഷി അഭിവൃദ്ധിക്കും, സുഖ പ്രസവത്തിനും, സമ്പത്ത് സംരക്ഷിക്കപ്പെടുന്നതിനും നല്ലതാണ്. (തഫ്‌സീറു റൂഹുല്‍ ബയാന്‍) തീ പിടുത്തമുണ്ടായാല്‍ അസ്വ്ഹാബുല്‍ കഹ്ഫിന്റെ ഈ പേരുകള്‍ ഒരു തുണിക്കഷ്ണത്തില്‍ എഴുതി തീയുടെ മധ്യത്തിലേക്ക് എറിയുക. കുട്ടികളുടെ കരച്ചിലിനാണെങ്കില്‍ ഈ പറയപ്പെട്ട പേരുകള്‍ എഴുതിയ കഷ്ണം തൊട്ടിലില്‍ കുട്ടിയുടെ തലക്ക് കീഴെയായി വെക്കുക. കൃഷി അഭിവൃദ്ധിക്ക് മേല്‍ പറയപ്പെട്ട പേരുകള്‍ എഴുതിയ കടലാസ് കൃഷിയിടത്തിന്‍റെ മധ്യത്തില്‍ ഒരു മരക്കൊള്ളിയില്‍ നാട്ടുക. (തഫ്‌സീറു റൂഹുല്‍ ബയാന്‍) ഇതു സംബന്ധമായി മുമ്പ് നല്‍കിയ ഒരു ഉത്തരം ഇവിടെ വായിക്കാം.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter