തങ്ങള്‍ കുടുംബാംഗതിലുളളവര്‍ സാധാരണ കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചാല്‍ അവരുടെ കുടികള്‍ തങ്ങള്‍ ആകുമോ?
ചോദ്യകർത്താവ്
മുഹമ്മദ് ആദില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇസ്ലാമില്‍ നസബ് അഥവാ കുടുംബ പരമ്പര നിര്‍ണ്ണയിക്കുന്നത് പിതാവിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ അഹ്‍ലുബൈതില്‍ പെടാത്ത ഒരു പിതാവിനു ജനിച്ച കുട്ടിയെ അഹ്‍ലു ബൈതില്‍ പെടുത്താവതല്ല. മാതാവ് അഹ്‍ലുബൈതില്‍ പെട്ടവരാണെങ്കിലും ശരി. എന്നാല്‍ പിതാവ് അഹ്ലുബൈതില്‍ പെട്ടവരാണെങ്കില്‍ ആ കുട്ടി അഹ്ലുബൈതില്‍ തന്നെയാണ്. മാതാവ് അഹ്ലുബൈതില്‍ പെട്ടവരല്ലെങ്കിലും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.