തൊഴില്‍ പരമായി തുടര്‍ച്ചയായി ജുമുഅ നമ്സ്കരികാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയില്‍ പകരം ളുഹര്‍ നസ്കരികുന്നത് സ്വീകാര്യമാണോ ?

ചോദ്യകർത്താവ്

ജിനൂ പി. റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

സ്വീകാര്യമായ കാരണങ്ങളാലോ, കാരണങ്ങളില്ലാതെയോ ഒരാള്‍ ജുമുഅ ഉപേക്ഷിച്ചാല്‍ അതിനു പകരമായി അവനു ളുഹ്റ് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. കാരണമില്ലാതെ ജുമുഅ ഉപേക്ഷിച്ചവനു എന്തെങ്കിലും സ്വദഖ ചെയ്യല്‍ സുന്നത്താണ്. അകാരണമായി ജുമുഅ ഉപേക്ഷിച്ചവനു ളുഹ്റ് നിസ്കരിക്കല്‍ നിര്‍ബന്ധമാണെങ്കിലും ജുമുഅ ഉപേക്ഷിച്ച കുറ്റമുണ്ടാകും.

നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter