അവിശ്വാസികളുടെ ആഹ്തമാവ് മരിച്ചാല്‍ അളളാഹുവിലേക്ക് ആണോ പോകുന്നത്
ചോദ്യകർത്താവ്
രിസവാന്‍ പി.എം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മരണ ശേഷം മുഅ്മിനിന്‍റെ ആത്മാവ് സ്വര്‍ഗത്തിലേക്കും അല്ലാഹുവിലേക്കും പിന്നെ മലക്കുകളുടെ ചോദ്യങ്ങള്‍ക്കായി ഖബ്റിലേക്കും പോകും. പിന്നീട് സ്വര്‍ഗത്തില്‍ പക്ഷികളെ പോലെ പാറി നടക്കും. ചിലപ്പോള്‍ മയ്യിത്തിന്‍റെ ശരീരത്തിലേക്കും വരും. അതേ സമയം അവിശ്വാസിയായ ഒരാളുടെ ആത്മാവിനു ആകാശത്തേക്കു പ്രവേശനം നിഷേധിക്കപ്പെടുകയു ഭൂമിയിലേക്കു എറിയപ്പെടുകയും ചെയ്യും. ചോദ്യ സമയത്ത് ഖബ്റിലെത്തുകയും അവിടെ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.