ഞാന്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷം ഞാന്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു. പിന്നെ എനിക്ക് മറ്റൊരവസരം കിട്ടിയപ്പോള്‍ ആ ജോലി ഒഴിവാക്കി നാട്ടില്‍ വന്നു. ഒരുപാട് ആലോചിച്ച് സ്വയം എടുത്ത തീരുമാനമായിരുന്നു അത്. ഒരു മാസത്തിനുള്ളില്‍ പുതിയ കമ്പനിയിലേക്കുള്ള വിസ വന്നു. എന്നാല്‍ അത് ഡ്രൈവര്‍ വിസയായിരുന്നു. അതെന്നെ അറിയിക്കുകയും ജോലിയില്‍ കയറിയതിന് ശേഷം മാറ്റിത്തരാമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്തിരുന്നു. അവര്‍ക്കതിനു സാധിക്കാതെ വരികയും ഒരു മാസത്തിനു ശേഷം എന്നോട് പിരിഞ്ഞു പോകാന്‍ പറയുകയും ചെയ്തു. എന്റെ പ്രാരാബ്ധം മൂലം ഞാന്‍ പുതിയൊരു ജോലിക്ക് വേണ്ടി ശ്രമിക്കുകയും ഒരു മലയാളിയുമായി ചേര്‍ന്ന് നാലു മാസം ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവരുടെ അറബിയുടെ കമ്പനിയിലേക്ക് എന്നെ ചേര്‍ത്തു. എന്നാല്‍ ഡ്രൈവര്‍ വിസ മാറിയില്ല. രണ്ടു മാസത്തെ ശമ്പളം കുടിശ്ശിക വെച്ച ആ മലയാളി അവിടെ നിന്ന് പോയി. അറബിയുടെ സമ്മതത്തോടെ തല്‍ക്കാലം ഇപ്പോള്‍ മറ്റൊരാളുടെ കൂടെ ജോലി ചെയ്യുന്നു. മൂന്നു മാസത്തോളമായെങ്കിലും അയാള്‍ ഇതു വരെ ശമ്പളം തന്നിട്ടില്ല. ഇതിനിടക്ക് ഞാന്‍ പല കമ്പനിയിലും ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും തരപ്പെട്ടില്ല. ഇങ്ങനെ മാനസിക പ്രയാസം നേരിടുന്നതിനിടക്ക് എന്റെ ഉപ്പക്ക് ചെറിയ ഒരു തളര്‍ച്ച വരികയും അതില്‍ ഉപ്പ ആകെ പേടിക്കുകയും ചെയ്തു. ഇപ്പോള്‍ മാസത്തില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നുണ്ട്. എന്റെ സംശയം എന്റെ ഈ പ്രയാസങ്ങള്‍ക്കെല്ലാം കാരണം ആരെങ്കിലും എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണോ എന്നാണ്. ഇപ്പോഴാണ് എനിക്കിങ്ങനെയൊരു ശങ്ക തോന്നിയത്. ഇതെല്ലാം പടച്ച റബ്ബില്‍ നിന്നുള്ള പരീക്ഷണം ആയിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ എന്റെ ആരാധനാ കര്‍മങ്ങളില്‍ ഒരുപാട് മാറ്റം എനിക്ക് പ്രകടമാകുന്നു. സുബ്ഹി നിസ്‌ക്കാരം ഇപ്പോള്‍ വല്ലപ്പോഴുമേ കിട്ടാറുള്ളൂ. സുന്നത്ത് നോമ്പ് നോല്‍ക്കാനോ ഖുര്‍ആന്‍ ഓതാനോ തോന്നുന്നില്ല. ഹറാമിലേക്ക് കൂടുതല്‍ അടുക്കുകയും ജോലിയില്‍ ഒരുപാട് കള്ളത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കേണ്ടിയും കളവ് പറയേണ്ടിയും വരുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും എന്നെ അംഗീകരിക്കുന്നില്ല. ഇത്രയും പറഞ്ഞതില്‍ നിന്ന് എനിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് നിങ്ങള്‍ക്ക് പറയാമോ? ലഭിക്കാനുള്ള ശമ്പളം കിട്ടില്ലെന്നു കരുതി മാത്രമാണ് ഞാന്‍ ജോലി ഒഴിവാക്കാത്തത്. വീട്ടിലെ സ്ഥിതി ആലോചിച്ച് നാട്ടില്‍ പോകാനും തോന്നുന്നില്ല. എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്. എനിക്ക് നാല് ലക്ഷത്തോളം രൂപ കടവുമുണ്ട്. എന്നാലും ഞാന്‍ രക്ഷപ്പെടുമെന്ന വിശ്വാസം എനിക്കിപ്പോഴുമുണ്ട്. ആ വിശ്വാസമാകും എന്നെ ഇപ്പോഴും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. എന്റെ പ്രശ്‌നങ്ങള്‍ക്ക് ഇസ്‍ലാമിക രീതിയിലുള്ള വല്ല പരിഹാരവും നിര്‍ദ്ദേശിക്കാന്‍ നിങ്ങള്‍ക്കാവുമോ? കടക്കാരുടെ ശാപം ആകുമോ? സഹായകരമായ ഉപദേശം പ്രതീക്ഷിക്കുന്നു. എന്നെയും കുടുംബത്തെയും ദുആയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :