ഒന്നും ചെയ്യാത്ത സമയങ്ങളില്‍ ഗെയിം കളിക്കല്‍ അനുവദനീയമാണോ? ഗെയിമില്‍ ഉണ്ടാവാറുള്ള വെടിവെയ്പിന്‍റെ വിധിയെന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ്‌ അമീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ  ഗയിമുകളില്‍ ഹലാലും ഹറാമുമുണ്ട്. ഹറാമായ ഗയിമുകള്‍ ഒരു നിലക്കും അനുവദനീയമല്ല. ഒന്നും ചെയ്യാത്ത സമയം ഉപകാര പ്രദമായവ ചെയ്യാനായി നീക്കിവെക്കണം. നാളെ ആഖിറത്തില്‍ ഇങ്ങനെ ഒന്നും ചെയ്യാത്ത സമയത്തെ ചൊല്ലി ഖേദിക്കേണ്ടി വരും. തസ്ബീഹുകളും തഹ്മീദുകളും സ്വലാതുകളുമായി ഇത്തരം അവസരങ്ങള്‍ ചൂഷണം ചെയ്താല്‍ മീസാനില്‍ അത് തൂക്കം കൂടും. ഇല്മുകള്‍ നേടാന്‍ ശ്രമിക്കുക, ഖുര്‍ആന്‍ പാരായണം  തുടങ്ങി ഒട്ടനവധി പ്രവൃത്തികളുണ്ടായിരിക്കേ ഒന്നു ചെയ്യാനില്ലാത്ത ഒരു സമയം ഒരു മുഅ്മിനിന്‍റെ ജീവിതത്തിലുണ്ടാവുക അസാധ്യമാണ്. താഴെ കൊടുത്ത ലിങ്കുകള്‍ ഗയിമുകളെയും കളികളെയും കുറിച്ച്  കൂടുതലറിയാന്‍ സഹായിക്കും

കമ്പ്യൂട്ടര്‍ ഗെയിമിന്‍റെ വിധി

കാരംസ് കളിക്കുന്നതിന്‍റെ വിധി

കാരംസ് ഹറാമാണെന്നതിനു തെളിവ്

സ്ഥിരമായി ചെസ് കളിക്കുന്നത്

ഒപ്പനയിലെ കഥയും കാര്യവും

കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം

ഫുട്ബോള്‍ കാണല്‍ തെറ്റാണോ

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter