ഞാന്‍ അന്യ മതത്തിൽ പെട്ട ഒരു (ക്രിസ്ത്യന്‍ ) പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെട്ടു. ഞാന്‍ ആ കുട്ടിയെ വിവാഹം ചെയ്യല്‍ നിര്‍ബന്ധമാണോ?.അതിന്റെ ഇസ്ലാമിക വിധി എന്താണ്?.

ചോദ്യകർത്താവ്

നിസാമുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശിര്‍കും കൊലപാതകവും കഴിഞ്ഞാല്‍ ഏറ്റവും വലിയ പാപമാണ് വ്യഭിചാരം. ആദ്യം ചെയ്യേണ്ടത് ആത്മാര്‍ത്ഥമായ പശ്ചാതാപമാണ്. വ്യഭചരിച്ച സ്ത്രീയെ അവളെ വ്യഭിചരിച്ചവന്‍ തന്നെ വിവാഹം ചെയ്യല്‍ നിര്‍ബന്ധമില്ല. അവളെ വിവാഹം ചെയ്യല്‍ അനുവദനീയമാണെന്ന് മാത്രം. അവള്‍ തൌബ ചെയ്തിട്ടില്ലെങ്കില്‍ വിവാഹം ചെയ്യാതിരിക്കുന്നതാണുത്തമം. രണ്ട് പേരും തൌബ ചെയ്താല്‍ മാത്രമേ ഈ വിവാഹം അനുവദനീയമാവുകയുള്ളൂവെന്നാണ് ഇമാം അഹ്‍മദ് (റ) ന്റെ അഭിപ്രായം. ചോദ്യത്തില്‍ പറഞ്ഞത്  ക്രിസ്ത്യന്‍ പെണ്‍കുട്ടിയായത് കൊണ്ട്  അവളെ വിവാഹം ചെയ്യാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട് അതു സംബന്ധമായി മുമ്പ് വിവരിച്ചത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള തൌഫീഖ് അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ..!

ASK YOUR QUESTION

Voting Poll

Get Newsletter