മാജികന്റെ ഇസ്ലാമിക വിധി എന്താണ്? ഈ കല കാണലും അവതരിപ്പിക്കലും അനുവദനീയമാണോ? മാജിക് ഉപയോഗപ്പെടുത്തി നടന്നു കൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ഈ കലയിലൂടെ തന്നെ പ്രതികരിക്കാമോ?

ചോദ്യകർത്താവ്

സുധീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൈയ്യടക്കം ഉപയോഗപ്പെടുത്തി പ്രത്യേകം സംവിധാനിച്ച ഉപകരണങ്ങളുപയോഗിച്ച് അതിവേഗം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അത്ഭുതങ്ങള്‍ കാണിക്കുന്ന കലയാണ് മാജിക്.  ഈ കല നിഷിദ്ധമാണെന്നാണ് ഇസ്‍ലാമിക വിധി. മാജിക് പഠിക്കലും പഠിപ്പിക്കലും അതിന് പ്രതിഫലം നല്‍കലും സ്വീകരിക്കലും ഹറാമാണെന്ന് ഇമാം ശര്‍വാനി വിശദീകരിക്കുന്നു. മാജിക് പഠിക്കലും അതിന്റെ ഗ്രന്ഥങ്ങള്‍ വില്‍കലും ഹറാമാണെന്ന് മാത്രമല്ല ആ ഗ്രന്ഥങ്ങള്‍ നശിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് നവവി ഇമാമും പറയുന്നു. പൂര്‍ണമായും ശരീഅതനുസരിച്ച് ജീവിതം നയിക്കുന്ന ഒരാള്‍ രിയാളയിലൂടെയോ വിര്‍ദികളിലൂടെയോ ഭൂമിയിലെ നല്ല ആത്മാക്കളുടെ  സഹായം ആര്‍ജിച്ച് കാണിക്കുന്ന അത്ഭുതങ്ങള്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലെങ്കില്‍ ഹറാമായ സിഹ്റില്‍ ഉള്‍പെടുത്താനാവില്ല. ഈ പറഞ്ഞ നിബന്ധനകളില്‍ ഏതെങ്കിലും ഒന്നില്ലാതെ വന്നാല്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി പഠിക്കല്‍ ഹറാമും പ്രവര്‍ത്തിക്കാനല്ലെങ്കില്‍ കറാഹതുമാണെന്ന് ഇമാം ശിര്‍ബീനി പറഞ്ഞിട്ടുണ്ട്. നിഷിദ്ധമായ കലയായതിനാല്‍ അത് കണ്ട് കൊണ്ടോ മറ്റേതെങ്കിലും തരത്തിലോ അതിന് സഹായം ചെയ്യല്‍ അനുവദനീയമല്ല. ചോദ്യത്തില്‍ പറഞ്ഞ പോലെ നിഷിദ്ധമായ കാര്യങ്ങള്‍ക്കെതിരെ അതേ കാര്യങ്ങള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ഇസ്‍ലാം അനുവദിക്കുന്നില്ല. ഹലാലായ മാര്‍ഗങ്ങളിലൂടെയാണ് അവക്കെതിരെ പ്രതികരിക്കേണ്ടത്.   അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter