ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അവസരം കിട്ടാനുള്ള എന്തെങ്കിലും ദിക്റ് ഉണ്ടോ?

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നാം മനുഷ്യര് അല്ലാഹുവിന്റെ അടിമകളാണ്. അവന് വിധിച്ചത് തീര്ച്ചായും നമ്മുടെ ജീവിതത്തില് ഉണ്ടാകും. ആ വിധിയെ തട്ടി നീ്ക്കാന് അല്ലാഹുവിനോടുള്ള പ്രാര്ത്ഥനക്ക് മാത്രമേ സാധിക്കൂ. നമ്മെ കുറിച്ച് നമ്മേക്കാള് അറിയുന്നവന് അല്ലാഹുവാണ്. ഓരോ സമയത്തും നമുക്ക് ഏറ്റവും നല്ലത് എന്താണ് എന്ന് അറിയുന്നവനും ചെയ്യുന്നവനും അല്ലാഹുവാണ്. അതിനാല് അവനില് തവക്കുല് ചെയ്ത് ആത്മവിശ്വാസത്തോടെ പ്രാര്ത്ഥന നിരതനാകുക. എന്തെങ്കിലും നല്ല ആവശ്യങ്ങള്‍ ലഭിക്കാന്‍ റസൂല്‍ രണ്ട് റകഅത് നിസ്കരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. صلاة الحاجة എന്നാണ് ഈ നിസ്കാരത്തിന്റെ നാമം. ആദാബുകളൊക്കെ പാലിച്ച് വുദു ചെയ്ത് രണ്ട് റകഅത് നിസ്കരിക്കുക. ശേഷം ഹംദും സ്വലാതും ചൊല്ലി ഇങ്ങനെ ദുആ ചെയ്യുക:

لا إله إلا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين أسألك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل إثم لا تدع لي ذنبا إلا غفرته ولا هما إلا فرجته ولا حاجة هي لك رضاء إلا قضيتها يا أرحم الراحمين

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter