മുബ്തദിഉകളെ ഉളുഹിയ്യത്തില്‍ പങ്ക് ചേര്‍ക്കുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആടു മാടു ഒട്ടകമാണല്ലോ ഉള്ഹിയ്യത് അറുക്കേണ്ടത്. ഇതില്‍ ഒട്ടകവും മാട് വര്‍ഗവും ഏഴ് ആള്‍ കൂടി ഒന്ന് അറുത്താലും മതി. ഈ ഏഴ് ആളുകളും ഉള്ഹിയ്യത് എന്ന നിയ്യതില്‍ അറുക്കേണ്ടതില്ല. ആരാണോ ഉള്ഹിയ്യത് കരുതിയത് അവന് ഉള്ഹിയ്യതിന്റെ പ്രതിഫലം ലഭിക്കും. കൂടെയുള്ളത് ആരായാലും അത് ഉള്ഹിയ്യതിന്റെ സ്വീകാര്യതയെ ബാധിക്കില്ല. കൂടുതലറിയാനും അറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter