തുണി ധരിക്കല്‍ സുന്നത്തുണ്ടോ. നബി തങ്ങള്‍ തുണി ധരിച്ചിരുന്നോ?

ചോദ്യകർത്താവ്

മുഹമ്മദ് റാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി തങ്ങള്‍ കൂടുതലായി ധരിച്ചിരുന്നത് ഖമീസായിരുന്നു. ധാരാളമായി തുണിയും ധരിച്ചിരുന്നുവെന്ന് കാണാം. തുണി ഇടക്കിടെ അഴിച്ച് ഉടുക്കേണ്ടി വരുന്നതിനാല്‍ നബി തങ്ങള്‍ ഖമീസ് ധരിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. സുയുഥി ഇമാമിന്റെ ശമാഇലില്‍ ഈ വിഷയങ്ങള്‍ പറയുന്നുണ്ട്. നബി തങ്ങള്‍ തുണിയും മുകളില്‍ ഖമീസും ധരിച്ചിരുന്നുവെന്നും ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ശരീരത്തിന്റെ ആകാരം പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ പാന്റ്സിനേക്കാള്‍ നല്ലത് തുണി ധരിക്കലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter