ഖബറിലെ ഭാഷ അറബിയാണോ.?റൂഹിനു ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാനാകുമോ ?

ചോദ്യകർത്താവ്

മുഹമ്മദ് അഫ്സല്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂന്ന് അഭിപ്രായമാണ് ഈ വിഷയത്തില്‍ പണ്ഡിതര്‍ക്കിടയിലുള്ളത്.  സുരിയാനി ഭാഷയിലാണ് ഖബ്റിലെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയെന്ന് ഇമാം ബുല്ഖൈനി പറഞ്ഞതായി ഇമാം സുയൂഥി ശര്‍ഹുസ്സുദൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നത് അറബി ഭാഷയിലാണ് ഖബ്റില്‍ മലക്കുകള്‍ ചോദിക്കുകയെന്നാണ്, ഓരോരുത്തരോടും അവര്‍ക്കു മനസ്സിലാവുന്ന ഭാഷയിലാവാനും സാധ്യതയുണ്ട്" എന്ന് ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനി അദ്ദേഹത്തിന്റെ അല്‍ ഇംതാഅ് എന്ന കിതാബില്‍ പറഞ്ഞിട്ടുണ്ട്. റൂഹിന് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാനാവുമെന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നത്. തന്റെ മകന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ട് ഖബ്റില്‍ കിടന്ന് പിതാവ് സന്തോഷിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. തന്നെ സിയാറത് ചെയ്യുന്നവരെ ഖബ്റിലുള്ളവര്‍ അറയുമെന്ന് ഇബ്നു ഖയ്യിം തന്റെ റൂഹ് എന്ന കിതാബില്‍ ഹദീസുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter