വത്യത ഉള്ളവര്ക്ക് I U I ചെയ്യുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബീജങ്ങള്‍ കുത്തിവെച്ചുള്ള ചികിത്സക്കാണല്ലോ IUI ട്രീറ്റ്മെന്റ് എന്ന് പറയുന്നത്. استدخال المني എന്ന പദമുപയോഗിച്ച് ഇതു സംബന്ധമായി പണ്ഡിതര്‍ ചര്‍ച്ച ചെയ്തതായി കാണാം. അനുവദനീയമായ വിധം അങ്ങനെ ചെയ്യാമെന്നാണ് പണ്ഡിതര്‍ അതിനു വിധി പറഞ്ഞത്. അഥവാ ഹലാലായ മാര്‍ഗത്തിലൂടെ പുറത്തെടുത്ത  ഭര്‍ത്താവിന്റെ ബീജം തന്റെ ഭാര്യയില്‍ കുത്തിവെച്ച് കൊണ്ട് നടത്തുന്ന IUI ട്രീറ്റ്മെന്റ് ഹലാലൂം മറ്റു വിധേനയുള്ളതെല്ലാം ഹറാമുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter