ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മുടി കെട്ടുന്നവരെ കുറിച്ച് നബി വിശദീകരിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഭര്‍ത്താവിന് മുന്നില്‍ സ്ത്രീ അങ്ങനെ ചെയ്യുന്നതിനു വിരോധമുണ്ടോ?

ചോദ്യകർത്താവ്

റസീന മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മുടി കെട്ടുന്നവരെ നബി (സ്വ) വിമര്‍ശിച്ചിട്ടുണ്ട്. ഇതു സംബന്ധമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. എന്നാല്‍ ഭര്‍ത്താവിനു മുന്നില്‍ സ്ത്രീ തന്റെ ഭംഗി വെളിവാക്കുന്നതിന് വിരോധമില്ല. മാത്രമല്ല ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ അതനുസരിക്കുന്നത് പുണ്യം കൂടിയാണ്. അല്‍പ വസ്ത്ര ധാരികളെയും മറ്റും നബി (സ്വ) വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം ഭര്‍ത്താവല്ലാത്തവര്‍ക്ക് മുന്നിലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter